എരുമേലി കാനനപാത വഴി ഇന്നുമുതല്‍ ഭക്തര്‍ക്ക് പ്രവേശനം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 31 ഡിസം‌ബര്‍ 2021 (09:41 IST)
മകരവിളക്ക് തീര്‍ത്ഥാടനത്തിനായി
ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ്
ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട തുറന്നത്.ഇതോടെ മകരവിളക്ക് ഉല്‍സവത്തിനും തുടക്കമായി. മണ്ഡലപൂജയ്ക്ക് ശേഷം കഴിഞ്ഞ 26 ന് നട അടച്ചിരുന്നു. ഇന്ന് നട തുറന്നെങ്കിലും നാളെ (31.12.2021 ) പുലര്‍ച്ചെമുതല്‍ മാത്രമെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് അനുമതിയുള്ളൂ. ജനുവരി 14 നാണ് മകരവിളക്ക്. ജനുവരി 19 വരെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് അവസരമുണ്ടാകും. 19 ന് രാത്രി മാളികപ്പുറത്ത് ഗുരുതി നടക്കും.

ഒരു ഇടവേളയ്ക്കുശേഷം എരുമേലി
കാനന പാതയിലൂടെ വീണ്ടും തീര്‍ത്ഥാടകര്‍ക്ക് സഞ്ചരിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.
നാളെ രാവിലെ
മുതല്‍ തീര്‍ത്ഥാടകര്‍ക്കായി പാത തുറന്നുനല്‍കും. കാനനപാതവഴിയുള്ള യാത്രാ
ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ എരുമേലിയില്‍ നിര്‍വ്വഹിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :