അനുബന്ധ വാര്‍ത്തകള്‍
- രാമക്ഷേത്ര നിര്‍മാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ല; ഭക്തര്‍ ചെമ്പ് ഫലകങ്ങള്‍ സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി ട്രസ്റ്റ്
- അയോധ്യയിലെ രാമക്ഷേത്ര നിർമാണം 36-40 മാസങ്ങൾക്കുള്ളിൽ പൂർത്തിയാവുമെന്ന് ട്രസ്റ്റ്
- ശബരിമല ഒഴികെയുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ചിങ്ങം ഒന്നു മുതല്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കും
- ഇപ്രാവശ്യത്തെ ശബരിമല തീര്‍ത്ഥാടന ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ
- ശബരിമല തീര്‍ത്ഥാടനത്തിന് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധം: കടകംപള്ളി സുരേന്ദ്രന്
ശബരീശ സന്നിധി നട ഇന്ന് വൈകിട്ട് അടയ്ക്കും
ചിങ്ങമാസ പൂജയ്ക്കായി ഓഗസ്റ് പതിനാറിന് വൈകിട്ട് തുറന്ന ശബരിമല ശ്രീധര്‍മ്മശാസ്താ തിരുനട ചിങ്ങമാസ പൂജ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച അടയ്ക്കും. വെള്ളിയാഴ്ച അത്താഴ പൂജയ്ക്ക് ശേഷം വൈകിട്ട് ഏഴര മണിക്കാണ് നട അടയ്ക്കുന്നത്.
കഴിഞ്ഞ ദിവസം തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ ഇരുപത്തഞ്ചു കലശാഭിഷേകത്തോടെ ഉച്ചപൂജയും പിന്നീട് മാളികപ്പുറത് മേല്‍ശാന്തി പരമേശ്വരന് നമ്പൂതിരിയുടെ നേത്യത്വത്തില്‍ ഭഗവതി സേവയും നടന്നു.
ഓണം പൂജയ്ക്കായി 29 നു വൈകിട്ട് അഞ്ച് മണിക്ക് നട തുറക്ക്. മുപ്പതാം തീയതി മേല്‍ശാന്തിയുടെ വകയായി ഉത്രാട സദ്യ, മുപ്പത്തൊന്നിനു ദേവസ്വം ജീവനക്കാരുടെ വകയായി തിരുവോണ സദ്യ എന്നിവയും നടക്കും. സെപ്തംബര്‍ രണ്ട് ബുധനാഴ്ച വരെ പൂജകള്‍ ഉണ്ടാകും.