ശബരിമലയിലെ കേടായ അരവണ വളമാക്കി മാറ്റും
ഒന്നേകാല്‍ കോടിക്ക് ഏറ്റുമാനൂര്‍ ആസ്ഥാനമായ സ്വകാര്യകമ്പനി കരാര്‍ എടുത്തിട്ടുണ്ട്
Aravana - Sabarimala
ഒന്നേകാല്‍ കോടിക്ക് ഏറ്റുമാനൂര്‍ ആസ്ഥാനമായ സ്വകാര്യകമ്പനി കരാര്‍ എടുത്തിട്ടുണ്ട്. ആറര ലക്ഷത്തിലധികം ടിന്‍ അരവണ വളമാക്കി മാറ്റാനാണ് കരാറെടുത്തിരിക്കുന്നത്.
6,65,127 ടിന്‍ കേടായ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ശാസ്ത്രീയമായി നശിപ്പിക്കണമെന്ന കോടതി നിര്‍ദേശത്തിനു പിന്നാലെയാണ് വളമാക്കി മാറ്റാനുള്ള തീരുമാനം.