ശബരിമല പ്രതിഷേധം: രാഹുൽ ഈശ്വറിന് കോടതി ജാമ്യം അനുവദിച്ചു

Sumeesh| Last Modified തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (18:10 IST)
പത്തനംതിട്ട: സ്ത്രീ പ്രവേശനത്തിൽ അക്രമുണ്ടാക്കാൻ ശ്രമിക്കുയും പൊലീസിന്റെ കൃത്യ നിർവ്വഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന കേസിൽ രാഹുൽ ഈശ്വറിന് കോടതി ജാമ്യം അനുവദിച്ചു. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് ഉൾപ്പെടെ 19 പേർക്ക് ജാമ്യം അനുവദിച്ചത്.


ബുധനാഴ്ചയാണ് സന്നിധാനത്തുനിന്നും രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റു ചെയ്തത്. നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേരുക, പൊലീസിന്റെ കര്‍ത്തവ്യ നിര്‍വഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുലിനെതിരെ കേസെടുത്തിട്ടുള്ളത്.

ശബരിമലയിൽ സ്ത്രീപ്രവേശനം അനിവദിച്ചുകൊണ്ടുള്ള വിധി വന്നതിനു പിന്നാലെ ചാനൽ ചർച്ചകളിലൂടെയും സാമുഹ്യ മാധ്യമങ്ങൾ വഴിയും പരസ്യമായി അക്രമങ്ങൾക്ക് രാഹുൽ ഈശ്വർ ആഹ്വാനം ചെയ്തിരുന്നു. കൊട്ടാരക്കര സബ്‌ജെയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെയാ‍ണ് കോടതി ജാമ്യം അനുവദിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :