ശബരിമല: വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കുമെന്ന് ദേവസ്വം ബോർഡ്

Sumeesh| Last Modified തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (16:11 IST)
തിരുവനന്തപുരം: സ്ത്രീപ്രവേശന വിഷയത്തിൽ വിശ്വാസികളുടെ താൽ‌പര്യം സംരക്ഷിക്കുമെന്ന് ദേവശ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ. സുപ്രീം കോടതിയിൽ ഇടപെടൽ നടത്തുമെന്നും. ദേവസ്വം കമ്മീഷനർ ഇതിനായി ഡെൽഹിക് പോകുമെന്നും വ്യക്തമാക്കി.

ചൊവ്വാഴ്ചത്തെ യോഗത്തിന് ശേഷം ദേവസ്വം കമ്മീഷ്ണർ തന്നെ ഡൽഹിക്ക് പോകും.
ആചാരാനുഷ്ടാനങ്ങൾക്ക് തടസം വരാത്ത രീതിയിൽ ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം എല്ലാ പ്രായത്തിലിമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേസനമനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിൽ പുനഃപരിശോധനാ ഹർജികൾ എപ്പോൾ പരിഗണിക്കും എന്നത് സുപ്രീം കോടതി ചൊവ്വാഴ്ച വ്യക്തമാക്കും.

പത്തോളം ഹർജികളാണ് കോടതിയിൽ സമർപ്പിക്കപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ശബരിമല വിഷയത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. ചൊവ്വാഴ്ച ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിഷയത്തിൽ നാളെ നടക്കുന്ന യോഗത്തിൽ സുപ്രീം കോടതിയെ ഏതുതരത്തിൽ സമീപിക്കണം എന്ന കാര്യത്തിൽ ദേവസ്വം ബോർഡ് തീരുമാനമെടുത്തേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :