1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala

ശബരിമലയിൽ സൌകര്യങ്ങൾ വർധിപ്പിക്കാൻ 4.5 കോടി രൂപ അനുവദിച്ചു; ഇടത്താവളങ്ങളിൽ സൌകര്യങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കി നൽകുമെന്ന് മന്ത്രി എ സി മൊയ്ദീൻ

വാർത്ത
ശബരിമലയിൽ സൌകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സർക്കൻ 4.5 കോടി രൂപ അനുവദിച്ചു. ഇടത്താവളങ്ങളിലെ അടിസ്ഥാന സൌകര്യ വികസനങ്ങൾക്കായാണ് തദ്ദേശ സ്വയംഭരണ വകുപ്പ് 4.5 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ശബരിമല ഇടത്താവളങ്ങൾ തീർത്ഥാടന സൌഹൃദ കേന്ദ്രങ്ങളാക്കുമെന്ന്  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്‌ദീൻ പറഞ്ഞു.
 
ഇടത്താവളങ്ങളിൽ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സൌകര്യങ്ങൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കി നൽകും. ഇടത്താവളങ്ങളിൽ ശുചിത്വം ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി എ സി മൊയ്ദീൻ വ്യക്തമാക്കി. 
About Writer
Sumeesh
അടുത്ത ലേഖനം
ന്യായത്തിൽ തോൽക്കുമെന്നു ഭയപ്പെടുന്നവരുടെ ഒടുവിലത്തെ ആയുധമാണ് തെറികൾ, അതൊരു താളഭംഗമാണ്: ശാരദക്കുട്ടി