അനുബന്ധ വാര്ത്തകള്
- പുത്തൻ വാഹനങ്ങൾ ഇനി ലീസിനെടുക്കാം; പുതിയ പദ്ധതിയുമായി മഹീന്ദ്ര
- മീ ടുവിൽ പണിപാളി: കേന്ദ്രമന്ത്രി എം ജെ അക്ബർ ഉടൻ രാജിവച്ചേക്കും
- പി കെ ശശിക്കെതിരായ ലൈംഗിക ആരോപണത്തിൽ ഉടൻ നടപടിയെന്ന് സൂചന; അന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യും
- ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ഒരു പുരുഷനെ കാടിനുള്ളിൽ പോയി ശല്യപ്പെടുത്തുന്നത് ശരിയോ?- ചോദ്യങ്ങളുമായി രാഹുൽ ഈശ്വർ
- ‘പെൺകുട്ടികളുടെ മുലകളുടെ വലിപ്പത്തെ കുറിച്ച് സംസാരിച്ചു, പക്ഷേ അന്ന് കിട്ടിയ അടി ചിലതൊക്കെ പഠിപ്പിച്ചു’- വൈറലാകുന്ന കുറിപ്പ്
മുസ്‌ലിം പള്ളികളിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: മുസ്‌ലിം പള്ളികളിലും സ്ത്രീകൾക്ക് ആരാധന നടത്താൻ അവകാശം നൽണം എന്നാവശ്യപ്പെട്ട സമർപ്പിക്കപ്പെട്ട ഹർജി ഹൈക്കോടതി തള്ളി. അഖില ഭാരത ഹിന്ദു മഹാസഭ കേരള ഘടകം നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. സമാനമായ ആവശ്യം ഉന്നയിച്ചുകൊണ്ട് മുസ്‌ലിം സംഘടനകൾ സുപ്രീം കോടതിയെ സപീച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാൺ ഹൈക്കോടതി ഹർജി തള്ളിയത്.
സുന്നി പള്ളികളിൽ സ്ത്രീകൾക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം എന്ന ആവശ്യവുമായി മുസ്‌ലിം സംഘടനകൾ തന്നെ രംഗത്തെത്തിക്കഴിഞ്ഞു. സ്ത്രീകളുടെ മതപരമായ മൌലീക അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനയായ നിസ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സുന്നിപ്പള്ളിളിലും മറ്റു സമുദായങ്ങളുടെ ആരാധനാലയങ്ങളിലും സ്ത്രീകൾക്ക ആരാധന നടത്താനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനും വ്യക്തമാക്കിയിരുന്നു. എന്നാൽ കാലങ്ങളായുള്ള ആചാരങ്ങൾ മാറ്റാനാവില്ലാ എന്നാണ് ഇ കെ വിഭാഗം സുന്നി നിലപട് സ്വീകരിച്ചത്. വിഷയത്തിൽ പ്രതികരിക്കാൻ സമയമായിട്ടില്ല എന്നായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.