വീട്ടിൽനിന്നിറങ്ങിയാൽ ഒരു നായയുടെ പോലും പിന്തുണയില്ലാത്തവരാണ് ശബരിമല വിഷയത്തിൽ ബഹളം വക്കുന്നതെന്ന് മന്ത്രി ജി സുധാകരൻ

Sumeesh| Last Modified വ്യാഴം, 11 ഒക്‌ടോബര്‍ 2018 (16:16 IST)
ശബരിമലയിൽ പ്രായഭേതമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിക്കെതിരെ തെരിവിലിറങ്ങി പ്രതിഷേധിക്കുന്നവരെ രുക്ഷമായ ഭഷയിൽ വിമർശിച്ച് മന്ത്രി ജി സുധാകരൻ. വീട്ടിൽനിന്നിറങ്ങിയാൽ ഒരു നായയുടെ പോലും പിന്തുണയില്ലാത്തവരാണ് വിഷയത്തിൽ ബഹളം വക്കുന്നതെന്ന് പറഞ്ഞു.

സമരങ്ങളിൽ നാലുപേരുടെ പിന്തുണയുള്ളത് എൻ എസ് എസിനു മാത്രമാണ്. ഇത്തരം അവസരത്തിൽ മാത്രമാണ് രാജകുടുംബത്തെ നാട്ടുകാർ കാണുന്നത്. കോൺഗ്രസ് രാജവഴ്ചയുടെ ഉച്ചിഷ്ടം കഴിക്കുകയാണെന്നും ജി സുധാകരൻ പറഞ്ഞു. സർക്കർ നിലപാടിനെ പിന്തുണ എസ് എൻ ഡി പിയുടെ നിലപാട് നല്ലതിനാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :