ബിജെപിയിൽ നേതൃമാറ്റം ഉണ്ടാകില്ല, കെ സുരേന്ദ്രന് ദേശീയനേതൃത്വത്തിന്റെ പിന്തുണ

അഭിറാം മനോഹർ| Last Modified ബുധന്‍, 12 മെയ് 2021 (13:00 IST)
നിയമസഭാ തിരെഞ്ഞെടുപ്പ് തോൽവിയിൽ സംസ്ഥാനനേതൃത്വത്തിനെതിരെ നടപടിയെടുക്കില്ലെന്ന് കേന്ദ്രനേതൃത്വം. കൊവിഡ് വ്യാപനവും ന്യൂനപക്ഷ ഏകീകരണവുമാണ് തിരെഞ്ഞെടുപ്പ് തോൽവിക്ക് കാരണമായതെന്ന വിലയിരുത്തലിലാണ് തീരുമാനം.

സംസ്ഥാനത്തെ തിരെഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തലത്തിൽ അഴിച്ചുപണി നടത്തണമെന്ന് ബിജെപിയിലെ ചില മുതിർന്ന നേതാക്കാൾ കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇപ്പോൾ സംസ്ഥാന നേതൃമാറ്റത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാന അധ്യക്ഷന്റെ ഹെലികോപ്റ്റർ യാത്രയും രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചതും കേന്ദ്രത്തിന്റെ തീരുമാനമായിരുന്നു പറഞ്ഞ് കേന്ദ്രം സുരേന്ദ്രന് പിന്തുണ നൽകി. അതേസമയം സംസ്ഥാനത്തിനകത്തെ ബിജെപിയുടെ പല
ജില്ലാ യോഗങ്ങളിൽ കെ.സുരേന്ദ്രനും വി.മുരളീധരനുമെതിരെ രൂക്ഷവിമർശനം ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് ഏകോപനം പാളിയെന്നാണ് ഇരുവർക്കുമെതിരായ ആക്ഷേപം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :