അനുബന്ധ വാര്‍ത്തകള്‍
- ന്യൂ ഇയർ ആഘോഷത്തിന് പിരിവ് നൽകിയില്ല; ശരീരത്തിലൂടെ ഓട്ടോ കയറ്റി ഇറക്കി; സിപിഎം നേതാവ് അറസ്റ്റിൽ
- വെള്ളത്തിനടയിൽവച്ച് നടന്നതിനാൽ നടപടിയെടുക്കാനാവില്ല; സര്‍ഫിംഗ് പരിശീലനത്തിനിടെ മോശം അനുഭവമുണ്ടായ യുവതിയെ മടക്കി അയച്ച് പൊലീസ്
- സഞ്ജു കളിക്കുമോ?; പ്രതീക്ഷയിൽ ആരാധകർ; പരമ്പര സ്വന്തമാക്കാൻ ഇന്ത്യ, തിരിച്ചടിക്കാൻ വിൻഡീസ്
- 'മനോരമ റിപ്പോർട്ട് ചെയ്ത് കഴിഞ്ഞിട്ട് മതി ബാക്കി ആരും’ ; വനിതാ മാധ്യമ പ്രവർത്തകയുടെ കുറിപ്പ്
- 'കെഎസ്യുവിന്റെ കൊടി പൊക്കിയാൽ കൊല്ലും'; യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ കെഎസ്യു പ്രവർത്തകനെ ഭീഷണിപ്പെടുത്തി എസ്എഫ്ഐ നേതാവ്
ബിജെപി നേതാവ് കുമ്മനത്തിനെന്ന പേരില്‍ വാഹനങ്ങള്‍ വാടകയ്ക്കെടുത്തു; മുങ്ങി; ആര്‍എസ്എസ് നേതാവ് അറസ്റ്റിൽ
കല്ലമ്പിള്ളി സ്വദേശി അനുവിനെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.
ബിജെപി നേതാവ് കുമ്മനത്തിന്റെ പേരില്‍ വാഹനങ്ങള്‍ വാടകയ്ക്കെടുത്ത് മുങ്ങിയ കേസില്‍ ആര്‍എസ് എസ് പ്രവര്ത്തകന് അറസ്റ്റില്‍. കല്ലമ്പിള്ളി സ്വദേശി അനുവിനെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ആര്‍എസ്എസിന്റെ കഴക്കൂട്ടം പ്രചാര്‍ പ്രമുഖനായിരുന്നു അനു. ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന കുമ്മനം രാജശേഖരന്റെ വാഹന പ്രചാരണത്തിന്റെ ചുമതല തനിക്കാണെന്നായിരുന്നു അനു പറഞ്ഞ് നടന്നിരുന്നു. ഇതിന്റെ പേരില്‍ ബിജെപി അനുഭാവികളും അല്ലാത്തവരുമായ പലരില്‍ നിന്ന് വാഹനങ്ങള്‍ വാങ്ങി.
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തിരികെ നല്‍കാമെന്ന പേരിലായിരുന്നു വാഹനം വാങ്ങിയിരുന്നത്. എന്നാല്‍ വാഹനവുമായി കോയമ്പത്തൂരിലേക്ക് കടന്ന അനു അവിടെ വില്‍ക്കുകയും വാടകയ്ക്ക് നല്‍കുകയുമായിരുന്നു.