1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Set back to VD Satheesan Government

സതീശൻ സർക്കാരിനു തിരിച്ചടി; പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളുടെ സ്ഥലംമാറ്റം റദ്ദാക്കി

തിരുവനന്തപുരം റൂറൽ എസ്.പി ഓഫീസിലെ ഉൾപ്പെടെ 25 പേരുടെ സ്ഥലംമാറ്റം അടങ്ങിയ ഉത്തരവ് പൂർണമായും സ്റ്റേ ചെയ്യുകയായിരുന്നു

VIgilance, CBI, VD Satheesan, Manapatt Foundation, Punarjani Financial fraud
ഇടത് അനുകൂല പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളുടെ കൂട്ടസ്ഥലംമാറ്റം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി. ഭരണത്തിലെത്തിയതിനു തൊട്ടുപിന്നാലെ വി.ഡി.സതീശൻ സർക്കാർ നടപ്പിലാക്കിയ കൂട്ട സ്ഥലംമാറ്റം വൈരാഗ്യബുദ്ധിയോടെയാണെന്ന് വിമർശനം ഉയർന്നിരുന്നു. 
 
തിരുവനന്തപുരം റൂറൽ എസ്.പി ഓഫീസിലെ ഉൾപ്പെടെ 25 പേരുടെ സ്ഥലംമാറ്റം അടങ്ങിയ ഉത്തരവ് പൂർണമായും സ്റ്റേ ചെയ്യുകയായിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെയാണ് തിരുവനന്തപുരം റൂറൽ എസ്.പി ഓഫീസിൽ നിന്ന് 25 ജീവനക്കാരെ സ്ഥലംമാറ്റിയത്. 
 
സ്ഥലംമാറ്റപ്പെട്ട 25 പേരിൽ നാല് പേരാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. ഇത് പരിശോധിച്ച ശേഷം ട്രിബ്യൂണൽ ഈ 25 പേരുടെ സ്ഥലംമാറ്റ ഉത്തരവ് പൂർണമായി സ്റ്റേ ചെയ്തു. 
അടുത്ത ലേഖനം
മെയ് 26 ഓടെ കേരളത്തില്‍ കാലവര്‍ഷം എത്താന്‍ സാധ്യത