മുക്കുപണ്ടം പണയം വച്ച് ഒരു ലക്ഷം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 25 മാര്‍ച്ച് 2024 (18:32 IST)
മലപ്പുറം: മുക്കുപണ്ടം പണയം വച്ച് ഒരു ലക്ഷം തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കലിൽ വാടക ക്വർട്ടേഴ്സ്റ്റിൽ താമസിക്കുന്ന പുളിക്കൽ അന്തിയൂർകുന്നു ഫർസാന മൻസിലിൽ പി.സി.മുജീബ് റഹ്‌മാൻ എന്ന നാല്പത്തി നാലുകാരനാണ് പിടിയിലായത്.

ബാങ്ക് ഓഡിററിംഗിലാണ് ബാങ്ക് ശാഖയിൽ പണയപ്പെടുത്തിയത്
മുക്കുപണ്ടം ആണെന്ന് തിരിച്ചറിഞ്ഞത്. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.

തേഞ്ഞിപ്പലം പോലീസ് ഇൻസ്‌പെക്ടർ കെ.ജി.കൃഷ്ണകുമാറിന്റെ നിർദ്ദേശാനുസരണം എസ്.ഐ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റലായ പ്രതിയെ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾ മലപ്പുറം, കോഴിക്കോട് എന്നെ ജില്ലകളിൽ നിരവധി കേസുകളിൽ പെട്ടയാളാണെന്ന് പോലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :