തൊഴിൽ വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ 40 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 6 ജൂണ്‍ 2023 (19:34 IST)
പാലക്കാട്: തൊഴിൽ വാഗ്ദാനം ചെയ്തു തമിഴ്‌നാട് സ്വദേശിയെ കബളിപ്പിച്ചു പണം, മൊബൈൽ ഫോൺ എന്നിവ തട്ടിയെടുത്ത കേസിൽ നാല്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കമ്മന മിത്തലിൽ ജി.പ്രശാന്ത് ആണ് പോലീസ് പിടിയിലായത്.

ടൌൺ നോർത്ത് പൊലീസാണ് പ്രതിയെ പിടിച്ചത്. കഴിഞ്ഞ നാലാം തീയതി ജോലി അന്വേഷിച്ചു വന്ന തമിഴ്‌നാട് സ്വദേശി ഗുരുനാഥനെ ആദ്യം ജില്ലാ ആശുപത്രിയിലെ കെട്ടിടത്തിൽ ജോലിയുണ്ടെന്നു പറഞ്ഞു വസ്ത്രങ്ങൾ അഴിപ്പിച്ചു വച്ച്. തുടർന്ന് പണിയായുധങ്ങൾ വാങ്ങി വരാമെന്നു പറഞ്ഞു പോയി. എന്നാൽ ഗുരുനാഥന്റെ ശ്രദ്ധ മാറിയതോടെ ഇയാളുടെ സഞ്ചിയില്ഉണ്ടായിരുന്ന പതിനെട്ടായിരം രൂപയും മൊബൈൽ ഫോണും അടിച്ചുമാറ്റി സ്ഥലം വിട്ടു.

പണവും മൊബൈൽ ഫോണും നഷ്ടപ്പെട്ട ഗുരുനാഥൻ പോലീസിൽ പരാതി നൽകി. രാത്രി പോലീസ് പട്രോലിംഗിനിടെ സംശയാസ്പദമായ രീതിയിൽ കറങ്ങി നടന്ന പ്രശാന്തിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ഇയാളെ പിടികൂടിയത്. സമാനമായ രീതിയിൽ ഇയാൾക്കെതിരെ കേസുണ്ടെന്നും പോലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :