കേച്ചേരി തട്ടിപ്പ് കേസ്: നിരവധി രേഖകൾ പിടിച്ചെടുത്തു

കൊല്ലം| എ കെ ജെ അയ്യർ| Last Updated: ശനി, 27 മെയ് 2023 (10:23 IST)
കൊല്ലം: കുപ്രസിദ്ധമായ കേച്ചേരി ചിട്ടിഫണ്ട് നിക്ഷേപ തട്ടിപ്പു കേസിൽ അനധികൃത നിക്ഷേപങ്ങളുടെ നിരവധി രേഖകൾ പിടിച്ചെടുത്തു. ആസ്ഥാനമായുള്ള കേച്ചേരി ചിട്ടി ഫണ്ടിന്റെ മറവിൽ ഇവരുടെ മുപ്പത്തിമൂന്നു ശാഖകളിൽ നിന്നായി 350 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയതായാണ് പരാതി ഉയർന്നത്.

ഇവിടെ ബിനാമി പേരുകളിൽ പലർക്കും നിക്ഷേപം ഉണ്ടെന്നാണ് സൂചന. പത്ത് സി.ഐ മാരുടെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസമാണ് വ്യാപകമായ തട്ടിപ്പ് നടത്തിയത്. കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ എസ്.വേണുഗോപാൽ നിലവിൽ ജയിലിലാണുള്ളത്.

കമ്പനിയുടെ ജനറൽ മാനേജർ മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. നിലവിൽ കമ്പനിയുമായി ബന്ധപ്പെട്ടു 1090 കേസുകളാണുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :