എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 2 ജൂണ്‍ 2023 (16:08 IST)
കൊല്ലം: സിനിമയിൽ അഭിനയിപ്പിക്കാമെന്നു വ്യാജ വാഗ്ദാനം നൽകി പണം തട്ടിയെടുത്ത സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാണാവൂർ വടക്കേകോണത്ത് താമസിക്കുന്ന മലപ്പുറം എടക്കര സ്വദേശി നിലമ്പൂർ സണ്ണി എന്ന ജോസഫ് തോമസിനെ റൂറൽ സൈബർ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
കേസിൽ ഇയാളുടെ ഭാര്യ രാജി എന്ന ജലജകുമാരി രണ്ടാം പ്രതിയാണ്. കൊട്ടാരക്കരയിലെ ഒരു സ്ത്രീയുടെ മകനെ സിനിമയിൽ അഭിനയിപ്പിക്കാൻ എന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പല സമയത്താണ് ആറു ലക്ഷം രൂപ തട്ടിയെടുത്തത്. പണം തിരികെ ചോദിച്ചപ്പോൾ ഇയാൾ വീട്ടമ്മയ്‌ക്കെതിരെ അശ്ളീല ചുവയുള്ള പരാമർശം നടത്തി അപകീർത്തിപ്പെടുത്തുകയും ചെയ്തു.
ഇയാൾക്കെതിരെ കണ്ണൂർ ജില്ലയിലെ പാനൂർ, മെഴുകുന്നു പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളുടെന്നു പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.