തിരുവനന്തപുരം|
Last Modified തിങ്കള്‍, 17 നവംബര്‍ 2014 (13:46 IST)
കിംസിലെ നഴ്സിംഗ് വിദ്യാര്‍ഥിനി റോജി റോയിയുടെ മരണത്തില്‍ അന്വേഷണം അട്ടിമറിക്കുകയാണെന്ന് തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ. കിംസില്‍ നിരവധി ദുരൂഹമരണങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണം.
ആറുമാസം മുമ്പ് ആലപ്പുഴക്കാരിയായ ഒരു വിദ്യാര്‍ഥിനി സമാനമായ രീതിയില്‍ ഇവിടെ മരണപ്പെട്ടെങ്കിലും അന്വേഷണം ഉണ്ടായില്ല. പത്താം നിലയില്‍നിന്ന് റോജി ചാടി മരിച്ചെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ആര്‍ക്കും പ്രവേശനമില്ലാത്ത പത്താം നിലയില്‍ റോജിയെങ്ങനെ എത്തിയെന്ന് അന്വേഷിക്കണം. വളരെ സാധുക്കളായ മാതാപിതാക്കളെ ഉപേക്ഷിച്ച് റോജി ആത്മഹത്യ ചെയ്യില്ലെന്നും ഹിമവല്‍ ഭദ്രാനന്ദ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയക്കാര്‍ എത്രപേര്‍ റോജിക്ക് വേണ്ടി സംസാരിച്ചുവെന്ന് നമ്മള്‍ നോക്കണം. രാഷ്ടീയ- മാധ്യമ- ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ട് മരണം സംബന്ധിച്ച യാഥാര്‍ഥ്യം മറയ്ക്കാന്‍ ശ്രമിക്കുവാണെന്നും അദ്ദേഹം ആരോപിച്ചു.