തിരുവനന്തപുരം|
Last Updated:
വെള്ളി, 14 നവംബര്‍ 2014 (19:55 IST)
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്ന റോജി റോയി മരിച്ച സംഭവം
ഡി ഐ ജി
ഒ .വെങ്കിടേഷ് അന്വേഷിക്കും.മരണത്തേപ്പറ്റി വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക്
നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി
രമേശ് ചെന്നിത്തല അറിയിച്ചു.
നേരത്തെ റോജി ചാടി മരിച്ചതാണെന്ന ആശുപത്രി അധികൃതരുടെ വിശദീകരണം വിശ്വാസയോഗ്യമല്ലെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും റോജിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
ബധിര-മൂക ദമ്പതികളായ റോയിയുടെയും സരിതയുടെയും മകളാണ് റോജി റോയി. റോജി റോയിക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി സൈബര്‍ ലോകത്ത് വന്‍ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.