പോലീസുകാരന്റെ വീട്ടിൽ കവർച്ച : രണ്ടു പേർ അറസ്റ്റിലായി

എ കെ ജെ അയ്യർ| Last Modified വ്യാഴം, 17 നവം‌ബര്‍ 2022 (17:55 IST)
തൃശൂർ: പോലീസുകാരന്റെ വീട്ടിൽ കവർച്ച നടത്തിയ രണ്ടു പേർ അറസ്റ്റിലായി. കേച്ചേരി മണാലിയിലെ പോലീസുകാരന്റെ വീട്ടിൽ കവർച്ച നടത്തിയ അറങ്ങോട്ടുകര സ്വദേശി കോഴിക്കാട്ടിൽ വീട്ടിൽ ഷാൻഫീർ (37), ചേലക്കര സ്വദേശി പുതുവീട്ടിൽ അബ്ദുൽ റഹീം (31) എന്നിവരാണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്.

ഇരുവരുടെയും പേരിൽ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി നിരവധി കേസുകളുണ്ട്. കഴിഞ്ഞ ഒക്ടോബർ ഇരുപത്തൊമ്പതിനു രാത്രിയാണ് ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഷെഫീക്കിന്റെ പൂട്ടിക്കിടന്ന വീട്ടിൽ കവർച്ച നടന്നത്. പൂട്ട് തകർത്തു വീട്ടിനുള്ളിൽ കടന്ന പ്രതികൾ അരലക്ഷം രൂപയും മൂന്നു ഗ്രാമിന്റെ സ്വർണ്ണക്കമ്മൽ, മൊബൈൽ ഫോൺ എന്നിവയാണ് കവർന്നത്.

മലപ്പുറത്തെ ഒരു കടയിൽ വിറ്റ മൊബൈൽഫോൺ കേച്ചേരി സ്വദേശിയുടെ വീട്ടിൽ നിന്ന് കഴിഞ്ഞ ഏഴാം തീയതി കവർന്ന ബുള്ളറ്റ് മോട്ടോർ സൈക്കിളും പോലീസ് കണ്ടെത്തി. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :