വാഹനാപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 8 ജൂലൈ 2022 (20:08 IST)
പയ്യന്നൂർ: വാഹനാപകടത്തിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പരിയാരം പാച്ചേനിയിലെ അക്കരമ്മൽ ലക്ഷ്മണൻ - ഭാനുമതി ദമ്പതികളുടെ മക്കളായ ലോഭേഷ്‌ (32), സഹോദരി സ്നേഹ (24) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ കണ്ണൂർ സർക്കാർ ആയുവേദ കോളേജിനടുത്തുള്ള ദേശീയ പാതയിലെ അലക്യം പാലത്തിനടുത്തതായിരുന്നു ഇവർ സഞ്ചരിച്ച ബൈക്കിൽ കോഴി ലോറി ഇടിച്ചു അപകടമുണ്ടായത്. ബൈക്കിന്റെ പിറകിൽ ലോറി വന്നു ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചുവീണ ഇരുവരുടെയും ദേഹത്ത് നിയന്ത്രണം വിട്ട ലോറി മറിയുകയായിരുന്നു.

എന്നാൽ ബൈക്കിൽ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോഴാണ് ലോറി നിയന്ത്രണം വിട്ടു വീണു കിടക്കുകയായിരുന്ന ബൈക്ക് യാത്രക്കാരുടെ ദേഹത്ത് മറിഞ്ഞത് എന്നാണു ലോറി ഡ്രൈവർ പോലീസിനോട് പറഞ്ഞത്. സ്നേഹ സംഭവ സ്ഥലത്തുവച്ചും ലോഭേഷ് കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും വച്ച് മരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :