സിബിഐ അന്വേഷണം കഴിയുന്നതോടെ മണിയുടെ സഹോദരന്‍ ജയിലിൽ കിടന്നു അരിയുണ്ട തിന്നേണ്ടി വരും: സാബു

സിബിഐ അന്വേഷിച്ചാല്‍ രാമകൃഷ്‌ണന്‍ ജയിലിലാകും

 ആര്‍ എല്‍ വി രാമകൃഷ്‌ണന്‍ , സി ബി ഐ , നടന്‍ സാബു , കലാഭവന്‍ മണിയുടെ മരണം
കൊച്ചി| jibin| Last Modified ഞായര്‍, 12 ജൂണ്‍ 2016 (11:08 IST)
നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്കു വിട്ടതിന് പിന്നാലെ
മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്‌ണനെതിരെ നടന്‍ സാബു രംഗത്ത്. സിബിഐ അന്വേഷിച്ചാല്‍ രാമകൃഷ്‌ണന്‍ ജയിലിലാകുമെന്നും സാബുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റില്‍ പറയുന്നു.

സാബുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

സീ ബീ ഐ അന്വേഷണം കഴിയുമ്പൊ മിക്കവാറും രാമേഷ്ണൻ ജയിലിൽ കിടന്നു അരിയുണ്ട തിന്നേണ്ടി വരുമെന്നാ തോന്നുന്നത്‌. കഴിഞ്ഞ ദിവസം മണിച്ചേട്ടനു സമ്മാനമായി ഫാൻസ്‌ അസോസിയേഷൻ ആളുകൾ കൊടുത്ത പശുക്കളെ, അതിനെ പരിപാലിക്കാൻ ഏൽപ്പിച്ചിരുന്ന തമിഴനെ ഭീഷണിപ്പെടുത്തി പശുക്കളെ വിൽപ്പിച്ച്‌ കാഷും കൊണ്ട്‌ രാമേഷ്ണൻ പോയി. കേസ്‌ നടത്താൻ രാമേഷ്ണൻ കാഷ്‌ വേണമത്രെ!!!!!! എന്റെ അറിവിൽ പോലീസോ സീ ബീ ഐ യോ തുടങ്ങി ഒരു ഏജൻസികളും കാഷ്‌ വാങ്ങി കേസ്‌ അന്വേഷിക്കാറില്ല. മണിച്ചേട്ടന്റെ കുടുംബാംഗങ്ങളെ വീട്ടിൽ നിന്നു ഇറക്കി വിടുമെന്നു ഭീഷണിപ്പെടുത്തിയതായും, മണി ചേട്ടന്റെ ഭാര്യ കർക്കശമായി പ്രതിഷേധിച്ചതിനെ തുടർന്ന് രാമേഷ്ണൻ ആ ഉദ്യമത്തിൽ നിന്നു പിന്മാറി എന്നത്‌ മറ്റൊരു വാർത്ത. ഇനി ഹെന്തെല്ലാം കാണാൻ ഇരിക്കുന്നു.

എന്നിട്ട്‌ സാബു ഇപ്രകാരം അരുൾ ചെയ്തു:

യധാ യധാ ഹി ധർമസ്യ ഗ്ലാനിർ ഭവതി ഭാരത;
അഭ്യുദ്ധാനം അധർമസ്യ തധത്മാനം ശ്രീജാമ്യഹം.
പരിത്രാണായ സാധുനാം വിനാശായ ച ദുഷ്കൃതാം;
ധർമ സംസ്താപനാർതായ:
സംഭവാമി യുഗേ യുഗേ.

എന്നു പറഞ്ഞാൽ ഞാൻ ഇനീം ഇനീം വരുമെന്നു ചുരുക്കം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :