കൊച്ചി|
Last Modified ബുധന്‍, 1 ജൂണ്‍ 2016 (15:37 IST)
കൈക്കൂലിക്കേസില്‍ പിടിയിലായ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ക്ക് എറണാകുളത്തെ പ്രത്യേക
സി ബി ഐ കോടതി മൂന്നു വര്‍ഷത്തെ കഠിനതടവും 3.75 ലക്ഷം രൂപ പിഴയും വിധിച്ചു. 2005 ഏപ്രില്‍ മുതല്‍ ജൂലായ് വരെ പാലക്കാട് റെയില്‍വേ ഡിവിഷനില്‍ സെക്യൂരിറ്റി കമ്മീഷണറായിരുന്ന ഭരത് രാജ്‍ മീണയെ 2005 ലാണു കൈക്കൂലി കേസില്‍ പിടികൂടിയത്.
സ്ഥലം മാറ്റത്തിനു കൈക്കൂലി വാങ്ങിയതാണു കേസിന് ആസ്പദമായ കുറ്റം. വിവിധ തരത്തിലുള്ള അഞ്ച് കേസുകളിലായി പതിമൂന്ന് വര്‍ഷത്തെ കഠിന തടവാണ് ശിക്ഷ വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്നതിനാലാണ് കാലാവധി കുറഞ്ഞത്. സി ബി ഐ കൊച്ചി യൂണിറ്റിലെ ഇന്‍സ്പെക്റ്റര്‍ സന്തോഷ് കുമാറായിരുന്നു കേസുകള്‍ അന്വേഷിച്ചത്.