ജിഷ വധക്കേസ്: നിലവിലുള്ള അന്വേഷണത്തിൽ ഇടപെടാനില്ല, സി ബി ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ജിഷ കൊലക്കേസിൽ നിലവിലുള്ള അന്വേഷണം മാറ്റേണ്ടെന്നും അന്വേഷണത്തിൽ ഇടപെടാൻ ഇല്ലെന്നും ഹൈക്കോടതി. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകയും അഭിഭാഷകയുമായ

കൊച്ചി| aparna shaji| Last Updated: തിങ്കള്‍, 30 മെയ് 2016 (16:40 IST)
ജിഷ കൊലക്കേസിൽ നിലവിലുള്ള അന്വേഷണം മാറ്റേണ്ടെന്നും അന്വേഷണത്തിൽ ഇടപെടാൻ ഇല്ലെന്നും ഹൈക്കോടതി. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകയും അഭിഭാഷകയുമായ അഡ്വ. ടി ബി മിനി സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.

കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ടും കോടതി പരിഗണിച്ചു. പുതിയ ഘട്ടത്തിലേക്ക് കടന്ന അന്വേഷണത്തിൽ മാറ്റമൊന്നും വരുത്തേണ്ടെന്നും ഈ ഘട്ടത്തിൽ സി ബി ഐ അന്വേഷണം വേണ്ടെന്നും കോടതി വിലയിരുത്തി. നിലവിലുള്ള അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി നിർദേശിച്ചു.

അതേസമയം, അ ഡി ജി പി ബി സന്ധ്യ അടങ്ങുന്ന അന്വേഷണ സംഘം ജിഷയുടെ വീട് സന്ദർശിക്കുകയും, നെരത്തെ എടുത്ത മൊഴികൾ പരിശോധിക്കുകയും ചെയ്തു. അതോടൊപ്പം സമാനമായ കേസുകളുടെ അന്വേഷണ ഡയറിയും പരിശോധിച്ചു വരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :