ന്യൂഡൽഹി|
aparna shaji|
Last Modified വെള്ളി, 13 മെയ് 2016 (11:56 IST)
ജിഷ കൊലക്കേസ് പതിനാറ് ദിവസം പിന്നിട്ടിട്ടും കേസിൽ ഒരു തുമ്പ് പോലും ഉണ്ടാക്കാൻ കഴിയാത്ത പൊലീസിനേയും സംസ്ഥാന സർക്കാരിനേയും രൂക്ഷമായി വിമർശിച്ച് ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ രംഗത്ത്. കേസിലെ പുരോഗതി അറിയുന്നതിനായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുവാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ട് ഇതുവരെ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണിത്.
കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്നും പൊലീസിന് പ്രതിയെ പിടികൂടാൻ പറ്റാത്ത സാഹചര്യത്തി ജിഷ വധക്കേസ് സ് ബി ഐക്ക് കൈമാറണമെന്നും കമ്മീഷൻ ചെയർമാൻ പി എൽ പൂനിയ പറഞ്ഞു.
അതേസമയം, ജിഷയുടെ മരണത്തിൽ രാഷ്ട്രീയ ബന്ധമുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ദേശീയ വനിതാ കമ്മീഷനും ആരോപിച്ചിരുന്നു. കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ ഇത് വ്യക്തമായിട്ടുണ്ടെന്നും വനിത കമ്മീഷൻ അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു. കേസില്‍ ജിഷയുടെ അയൽവാസികളടക്കമുള്ള മൂന്ന് പേർ ഇപ്പോഴും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്.