അനുബന്ധ വാര്ത്തകള്
- അമൃതയെ തളർത്താൻ ആര്യയും വീണയും പറഞ്ഞതെന്ത്? - മുഖത്ത് നോക്കി തുറന്നടിക്കുന്ന പ്രകൃതമാണ് അമൃതയ്ക്കും അഭിക്കും
- ‘ദളപതിക്കൊരു സ്നേഹ ചുംബനം’; വൈറലായി ചിത്രങ്ങൾ
- ‘കിഡ്നി തകരാറിലാണ് മമ്മൂക്ക‘; കൈത്താങ്ങായി മമ്മൂട്ടി, ആശ്വാസം
- തുടക്കം മാംഗല്യം തത്നുനാനേനാ..., നസ്രിയക്ക് സർപ്രൈസ് നൽകി ദുൽഖർ !
- ആ കിടപ്പറ രംഗങ്ങളിൽ അഭിനയിച്ചതിൽ കുറ്റബോധമുണ്ട്, ഇപ്പോൾ വരുന്നത് മൊത്തം അത്തരം വേഷങ്ങൾ- ആൻഡ്രിയ
പരിതാപകരമാണ് സാമ്പത്തികം, മണിയുടെ സഹോദരൻ എന്ന പ്രൗഡിയിൽ നിൽക്കാൻ പാടു പെടുന്നു: രാമകൃഷ്‌ണൻ
മലയാളികളുടെ പ്രിയപ്പെട്ട കലാകാരനായിരുന്നു കലാഭവൻ മണി. മണിച്ചേട്ടന്റെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. അദ്ദേഹത്തിന്റെ സഹോദരം ആർ എൽ വി രാമകൃഷ്ണനാണ് ഇക്കാര്യം അടുത്തിടെ ഒരു മാധ്യമത്തോട് തുറന്നു പറഞ്ഞത്.
തങ്ങളുടെ എല്ലാം എല്ലമായിരുന്ന ചേട്ടൻ തങ്ങളെ വിട്ട് പോയതിന് ശേഷം കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ ഏറെ പരിതാപകരം ആണെന്ന് മണിയുടെ അനുജൻ പറയുന്നു. സഹായം ചോദിച്ചെത്തുന്നവർക്ക് വാരിക്കോരി നൽകിയ കലാഭവൻ മണിയുടെ സഹോദരങ്ങൾ ഇപ്പോൾ ചിറക് നഷ്‌ടപ്പെട്ട അവസ്ഥയിലാണെന്നും, മണിയുടെ സഹോദരൻ എന്ന പ്രൗഡിയിൽ നിൽക്കാൻ പാടു പെടുക ആണെന്നും രാമകൃഷ്‌ണൻ പറഞ്ഞു.
കലാഭവൻ മണിക്ക് ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ടായിരുന്നെന്നും, എന്നാൽ അവസാനകാലത്ത് എത്തിയ ചിലർ അവരെ അടുപ്പിച്ചില്ലെന്നും അത്തരക്കാരുടെ കെണിയിൽ കുടുങ്ങിയാണ് ചേട്ടൻ പോയതെന്ന് ഉറച്ചു വിശ്വസിക്കുന്നു. ചേട്ടന്റെ സ്വത്ത് മുഴുവൻ എന്റെ കൈയിലാണെന്ന് കരുതുന്നവരുണ്ട്. തെറ്റായ വിവരങ്ങൾ കേൾക്കുമ്പോൾ വിഷമമുണ്ട്. പോയ നാലു വർഷം കൊണ്ട് കുറേപേരുടെ തെറ്റിദ്ധാരണ മാറി’- രാമകൃഷ്‌ണൻ പറയുന്നു.