തിരുവനന്തപുരം|
Last Modified ചൊവ്വ, 8 ജൂലൈ 2014 (07:58 IST)
സംസ്‌ഥാനത്ത് സ്‌ത്രീകള്‍ക്ക് ഏത് പാതിരാത്രിയിലും നിര്‍ഭയമായി നടക്കാന്‍ ഋഷിരാജ്‌സിംഗിന്റെ സുരക്ഷ. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ആഭ്യന്തരവകുപ്പ് രൂപം നല്‍കിയ നിര്‍ഭയ പദ്ധതിയുടെ കോര്‍ഡിനേറ്ററും സ്‌പെഷല്‍ സര്‍വീസസ് ആന്‍ഡ് ട്രാഫിക് എഡിജിപിയുമായി ഋഷിരാജ്‌സിംഗിനെ നിയമിച്ചു.
ഗതാഗത കമ്മിഷണര്‍ സ്‌ഥാനത്തുനിന്ന് മാറിയ ഋഷിരാജിനെ നിര്‍ഭയ
എഡിജിപി ആര്‍ ശ്രീലേഖയാണ് പുതിയ ഗതാഗത കമ്മിഷണര്‍.
പിന്‍സീറ്റ് ബല്‍റ്റ് വിവാദത്തെതുടര്‍ന്ന് ഋഷിരാജ് സിംഗ് അവധിയിലായിരുന്നു. സര്‍ക്കാര്‍ അറിയാതെയാണ് പിന്‍സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് പുറത്തിറങ്ങിയതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നിയമസഭയെ അറിയിച്ചതോടെയാണ് ഋഷിരാജ് ദീര്‍ഘകാല അവധിയെടുത്തത്. തുടര്‍ന്ന് ഗതാഗത കമ്മിഷണര്‍ പദവിയില്‍നിന്ന് തന്നെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കു കത്ത് നല്‍കിയ സാഹചര്യത്തിലാണ് ഋഷിരാജ് സിംഗിന് പുതിയ ദൗത്യം നല്‍കുന്നത്.