സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ നാലു മരണം

തിരുവനന്തപുരം| Last Updated: ശനി, 28 ജൂണ്‍ 2014 (09:13 IST)
തിരുവനന്തപുരത്തും കോഴിക്കോടും ഉണ്ടായ രണ്ടു വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലു പേര്‍ മരണം. തിരുവനന്തപുരം കിളിമാനൂരില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞും
മരിച്ചു. കുമ്മിള്‍
സ്വദേശി ജസ്‌ന (23) മകന്‍ അലി(2) എന്നിവരാണു മരിച്ചത്‌. കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ പരിക്കുകളോടെ രക്ഷപെട്ടു.

ജസ്‌നയുടെ സഹോദരനെയും ഭാര്യയെയും വിമാനത്താവളത്തില്‍ യാത്രയാക്കിയ ശേഷം മടങ്ങി വരുന്നതിനിടെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം നടന്നത്.
ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയായിരുന്നു.

കോഴിക്കോട്‌ ജില്ലയില്‍ കൊയിലാണ്ടിയില്‍ ടൂറിസ്റ്റ്‌ ബസ്‌ ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചത്. ബൈക്ക്‌ യാത്രക്കാരായ പാലക്കുളം സ്വദേശി ഷിജിന്‍, ഗുരുകുലം ബീച്ച്‌ റോഡില്‍ ഇഷാന്‍ എന്നിവരാണു മരിച്ചത്‌. രാത്രി 12 മണിയോടെയാണ് അപകടം നടന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :