തിരുവനന്തപുരം|
Last Modified വെള്ളി, 27 ജൂണ്‍ 2014 (09:52 IST)
സംസ്‌ഥാനത്ത് 298 അനധികൃത അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നതായി മന്തി എം കെ മുനീര്‍. അപകടകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്ക് എതിരേ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന 248 എണ്ണത്തിന് ഗ്രാമപഞ്ചായത്തുകള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 20 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും മുനീര്‍
വ്യക്‌തമാക്കി.
ആധുനിക അറവു ശാലകള്‍ നിര്‍മ്മിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. ഗ്രാമ പഞ്ചായത്തുകളില്‍ നവീന അറവ് ശാലകള്‍ നിര്‍മ്മിക്കുന്നതിന് ശുചിത്വ മിഷന്‍ നോഡല്‍ ഏജന്‍സിയാകുമെന്നും എം കെ മുനീര്‍ സഭയെ അറിയിച്ചു.