'സംസ്ഥാനത്ത് സ്റ്റാര്‍ പദവിയില്ലാത്ത എട്ട് ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു’

തിരുവനന്തപുരം| Last Modified തിങ്കള്‍, 7 ജൂലൈ 2014 (13:21 IST)
സംസ്ഥാനത്ത് സ്റ്റാര്‍പദവിയില്ലാത്ത എട്ട് ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി കെ ബാബു. ലൈസന്‍സ് പുതുക്കാത്ത 421 ബാറുകളില്‍ 334 എണ്ണത്തില്‍ സ്റ്റാര്‍ പദവിയില്ല. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലല്ലാതെ 22 ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു. പി ശ്രീരാമകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് നിലവില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന 311 ബാറുകളില്‍ ടു സ്റ്റാര്‍ പദവിയുള്ള 16 ഉം ത്രീ സ്റ്റാര്‍ പദവിയുള്ള 222 ഉം ഫോര്‍ സ്റ്റാര്‍ പദവിയുള്ള 33 ഉം ഫൈവ് സ്റ്റാര്‍ പദവിയുള്ള 20 ബാറുകളും പ്രവര്‍ത്തിക്കുന്നതായും മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :