താനും മന്ത്രിയും അതിഥികള്‍, അതിഥികളെ സ്വീകരിച്ച് കൊണ്ടുവരേണ്ട ആവശ്യമില്ല; നിലപാടില്‍ ഉറച്ച് ഋഷിരാജ് സിംഗ്

തിരുവന്തപുരം| VISHNU N L| Last Modified തിങ്കള്‍, 13 ജൂലൈ 2015 (20:23 IST)
ചടങ്ങില്‍ അതിഥിയായിട്ടാണ് താന്‍ എത്തിയത്. അതുകൊണ്ട് തന്നെ വരുന്ന മറ്റ് അതിഥികളെ സ്വീകരിച്ച് കൊണ്ടുവരേണ്ട ആവശ്യമില്ല എന്നും താന്‍ മന്ത്രിയോട് അനാദരവ് കാണിച്ചിട്ടില്ലെന്ന മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും ഋഷിരാജ് സിംഗ്. ആഭ്യന്തരമന്ത്രി ചെന്നിത്തലയെ അനാദരിച്ചു എന്ന ആരോപണത്തിന് ഡിജിപിക്ക് നല്‍കിയ വിശദീകരണത്തിലാണ് എഡി‌ജിപി ഋഷിരാജ് സിംഗിന്റെ വാദങ്ങള്‍ ഉള്ളത്.

വ്യവസ്ഥാപിത സംവിധാനങ്ങളോട് തികഞ്ഞ ആദരവോടെയാണ് താന്‍ പെരുമാറുന്നതെന്നും ആഭ്യന്തരമന്ത്രിയോട് തനിക്ക് അനാദരവ് ഇല്ലെന്നും ഋഷിരാജ്‌സിംഗ് ഡിജിപ്പിക്ക് മറുപടി നല്‍കി. പ്രോട്ടോക്കോള്‍ ലംഘനം നടത്തി എന്നത് ആരോപണം മാത്രം.
ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ദേശീയഗാനത്തോട് മാത്രം ആദരവ് കാണിച്ചാല്‍ മതിയെന്നും ഋഷിരാജ് സിംഗ് ഡിജിപിക്ക്
നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

തൃശൂരിലെ പൊലീസ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ രമേശ് എത്തിയപ്പോള്‍ ഋഷിരാജ് സിംഗ് എഴുനേറ്റില്ലെന്നും സല്യൂട്ട് ചെയ്തില്ലെന്നുമുള്ളത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ രമേശ് ചെന്നിത്തലയെ മൈന്‍ഡ് ചെയ്യാതിരിക്കുന്ന ഋഷിരാജ് സിംഗിന്റെ ചിത്രം വൈറലായിരുന്നു.

സംസ്ഥാന ആഭ്യന്തരമന്ത്രിയോട് അനാദരവ് കാണിച്ച ഋഷിരാജ് സിംഗിനെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എംഎല്‍എമാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോള്‍ ഋഷിരാജ് സിംഗ് ചെയ്തത് തെറ്റാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :