Last Modified തിങ്കള്‍, 13 ജൂലൈ 2015 (13:35 IST)
കുവൈത്തില്‍ പത്തു കോടിയിലേറെ രൂപ ബാങ്ക് ബാലന്‍സുള്ള കോടീശ്വരനായ ഭിക്ഷക്കാരന്‍ പൊലീസിന്റെ പിടിയിലായി. വീടില്ലെന്നും എന്തെങ്കിലും തന്ന് സഹായിക്കണമെന്നും അഭ്യർത്ഥിച്ച് പള്ളിക്ക് മുന്നിൽ ഭിക്ഷാടനം നടത്തിക്കൊണ്ടിരുന്നയാളെ പിടികൂടി വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്.
500,000 കുവൈത്ത് ദിനാര്‍ (പത്തു കോടിയിലേറ രൂപ)യാണ് ഇയാളുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നത്.
അന്വേഷണത്തില്‍ ഇയാള്‍ കുവൈത്ത് പൗരനല്ലെന്നും പൊലീസിന് വ്യക്തമായി. ഇയാളെ നിയമം ലംഘിച്ച് പൊതുസ്ഥലത്ത് ഭിക്ഷാടനം നടത്തിയതിന് പോലീസ് കസ്റ്റഡിയിലെടുത്തു. ഭിക്ഷാടനത്തിനും പിരിവിനുമെതിരെ കടുത്ത നിലപാടാണ് കുവൈത്തുൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ. റമസാനിൽ ഈ പ്രവണത കൂടുതലായതിനാൽ, വീസ അനുവദിക്കുന്നതിനുപോലും കടുത്ത നിയന്ത്രണമുണ്ട്.ഭിക്ഷാടനം നടത്തിയതിന് അറസ്റ്റിലായ 22 പേരെ ഏപ്രിലിൽ കുവൈറ്റ് നാട് കടത്തിയിരുന്നു. സൗദിയിൽ പിടിയിലാകുന്നവരിൽ 85 ശതമാനവും വിദേശികളാണെന്നാണ് പൊലീസിന്റെ കണക്ക്.