ഓസ്‍ലോ|
VISHNU N L|
Last Modified തിങ്കള്‍, 13 ജൂലൈ 2015 (14:48 IST)
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെടുന്നവരും പരിക്കേല്‍ക്കുന്നവരും ധാരാളമാണ്. എന്നാല്‍ നോര്‍വേയില്‍ നേറെ തിരിച്ചാണ് അവിടെ പൊലീസിന് തോക്ക് വെറും ആഡംബര വസ്തു മാത്രമാണ്. മറ്റൊന്നും കൊണ്ടല്ല, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നോര്‍വേ പൊലീസിനു തോക്കുപയോഗിക്കേണ്ടിവന്നത് രണ്ട് തവണ മാത്രമാണ്. ഉപയോഗിച്ച വെടിയുണ്ടകളാകട്ടെ വെറും രണ്ടെണ്ണവും. ഓരോ തവണയും ഓരെഓ വെടിയുന്റകള്‍ മാത്രം. അതാകട്ടെ, ആർക്കും ഒരു പോറലുപോലുമേൽപ്പിച്ചുമില്ല!
കഴിഞ്ഞ 12 വർഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞ തോക്ക് ഉപയോഗം നടത്തിയ പൊലീസ് സേന നോര്‍വേയിലേയാകും. 42 തവണ. ഇത്രയും വർഷത്തിനിടെ അവിടെ പൊലീസിന്റെ വെടിയേറ്റു മരിച്ചതാകട്ടെ രണ്ടു പേർ മാത്രം! അതും 2005ലും 2006ലും. നോർവെയിൽ പൊലീസ് ഉദ്യോഗസ്ഥർ ആയുധം ഉപയോഗിക്കുന്നത് തന്നെ വിരളമാണ്. രാത്രികാല പരിശോധകളുടെ സമയത്താകട്ടെ ഇവർ തോക്കുകൾ ഉപയോഗിക്കാറുപോലുമില്ല.
നോർവെ പൊലീസിന്റെ സമാധാനപ്രിയത്തിനു കൂടുതൽ ആധികാരികത നൽകാനായി ഇതേ കാലയളവിലെ യുഎസ് പൊലീസിന്റെ തോക്കുപയോഗ കണക്കുകളും നിരത്തിയിട്ടുണ്ട്. ഈ വർഷം (അതായത് 2015) ആദ്യത്തെ ആറു മാസത്തിനുള്ളിൽത്തന്നെ യുഎസിൽ പൊലീസിന്റെ അതിക്രമത്തിൽ മരിച്ചവരുടെ എണ്ണം 547 കവിഞ്ഞു കഴിഞ്ഞു. ഇതിൽ 503 പേരും കൊല്ലപ്പെട്ടത് പൊലീസുകാരുടെ വെടിയേറ്റും. അവിടെയാണ് നോര്‍വേ പൊലീസിന്റെ സമാധാന പ്രേമം വാര്‍ത്തയാകുന്നത്.