തിരുവനന്തപുരം|
Last Updated:
ചൊവ്വ, 28 ജൂലൈ 2015 (21:10 IST)
എഡിജിപി ഋഷിരാജ് സിംഗ്
സല്യൂട്ട് വിവാദത്തില്‍ ആഭ്യന്തരമന്ത്രിയെ നേരിട്ടു കണ്ടു വിശദീകരണം നല്‍കി. വിവാദമുണ്ടായതിന് ശേഷം എഡിജിപി വീശദീകരണം നല്കാന്‍ മന്ത്രിയുടെ സമയം ചോദിച്ചിരുന്നുവെങ്കിലും ചൊവ്വാഴ്ചയാണ് സമയം അനുവദിച്ചത്. വിഷയത്തില്‍ ഋഷിരാജ് സിംഗ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് വിശദീകരണം നല്‍കിയിരുന്നു.
കണ്ടാണശ്ശേരിയില്‍ വധശ്രമക്കേസിലെ പ്രതിയുടെ വീട്ടില്‍ സല്‍ക്കാരം സ്വീകരിച്ചതിനെക്കുറിച്ചും എഡിജിപി ആഭ്യന്തരമന്ത്രിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. കേസില്‍ പ്രതിയായ ആളാണെന്ന് ആ വീട്ടിലെത്തിയപ്പോള്‍ മനസിലാക്കിയിരുന്നില്ലെന്നാണ് അദ്ദേഹം വിശദീകരണം നല്‍കിയതെന്ന് അറിയുന്നു.
ആഭ്യന്തരമന്ത്രിയെ നേരില്‍ക്കണ്ട ഋഷിരാജ് സിംഗ് അദ്ദേഹത്തിന് സല്യൂട്ട് നല്‍കി. തന്‍റെ ഭാഗത്തുനിന്നുണ്ടായത് വീഴ്ചയാണെങ്കില്‍ അത് ഇനി ആവര്‍ത്തിക്കില്ലെന്നും ഋഷിരാജ് സിംഗ് ആഭ്യന്തരമന്ത്രിയെ അറിയിച്ചതായാണ് സൂചന.
എഡിജിപി ഋഷിരാജ് സിംഗ്
തൃശൂര്‍ പൊലീസ് അക്കാദമിയില്‍ വനിതാ കോണ്‍സ്റ്റബിള്‍മാരുടെ പാസ്സിംഗ് ഔട്ട് പരേഡിനെത്തിയ ആഭ്യന്തരമന്ത്രിയെ കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്ന് സല്യൂട്ട്
ചെയ്യാതിരുന്നത് വന്‍ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. സല്യൂട്ട് നല്‍കാതിരുന്ന നടപടി തെറ്റാണെന്നും അതിന് ഋഷിരാജ് സിംഗ് നല്‍കിയ വിശദീകരണം അതിനേക്കാള്‍ വലിയ തെറ്റാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. എന്നാല്‍ താന്‍ ഇതൊന്നും വലിയ കാര്യമാക്കിയിട്ടില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടേ പ്രതികരണം.