അനുബന്ധ വാര്‍ത്തകള്‍
- കോട്ടയത്ത് 2017ല്‍ മരണപ്പെട്ട 84കാരന്റെ പേരില്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ! എത്തിയത് വാഹനത്തിന്റെ നമ്പറും ദൃശ്യവും ഉള്‍പ്പെടെ
- റീൽസിൽ സ്റ്റാറാകാൻ റോഡിലൂടെ ബൈക്കിൽ അഭ്യാസപ്രകടനം 26 പേരുടെ ലൈസൻസ് റദ്ദാക്കും, 4 പേർക്കെതിരെ കേസ്, 4.70 ലക്ഷം പിഴ
- ട്രിപ്പിളടിച്ചാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും, ഇൻഷുറൻസിനും പണി കിട്ടും: മുന്നറിയിപ്പുമായി എംവിഡി
- Driving Test: ഡ്രൈവിങ് ടെസ്റ്റിന് ഇനി കമ്പികള്‍ ഇല്ല; പരിഷ്കാരം മേയ് ഒന്നുമുതല്‍
- ചൂട് കനക്കുന്നു, വാഹനങ്ങൾ അഗ്നിക്കിരയാകുന്നതിൽ മുന്നറിയിപ്പുമായി എം വി ഡി
ഡിസംബറിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്തു, 2017ൽ മരിച്ചയാൾക്ക് നോട്ടീസയച്ച് മോട്ടോർ വാഹന വകുപ്പ്
കഴിഞ്ഞ ഡിസംബറില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചെന്ന് കാട്ടി 2017 ഓഗസ്റ്റില്‍ മരിച്ചയാളുടെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. വൈക്കം ഉദയനാപുരം രാമനിലയത്തില്‍ സുകുമാരന്‍ നായരുടെ പേരിലാണ് നോട്ടീസ്. 87 വയസിലാണ് ഇയാള്‍ മരിച്ചത്.
സുകുമാരന്‍ നായര്‍ കഴിഞ്ഞ ഡിസംബറില്‍ ഹെല്‍മറ്റില്ലാതെ തൊടുപുഴ വെങ്ങല്ലൂര്‍ വഴി രാത്രി 12:30ന് ഇരുചക്രവാഹനം ഓടിച്ചെന്നും പിഴയിനത്തില്‍ 500 രൂപ അടക്കണമെന്നും കാണിച്ചാണ് നോട്ടീസെത്തിയത്.വാഹനനമ്പറും നോട്ടീസിലുണ്ട്. അതേസമയം ഇയാള്‍ക്ക് ഒരു സൈക്കിള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും മറ്റ് വാഹനങ്ങള്‍ ഓടിക്കാന്‍ അറിയില്ലായിരുന്നുവെന്നും സുകുമാരന്‍ നായരുടെ മകന് ശശികുമാര്‍ പറയുന്നു. വിഷയത്തില്‍ പരാതി ഇ മെയിലായി ചെയ്തിട്ടുണ്ടെന്നും മകന് പറഞ്ഞു.