അഭിറാം മനോഹർ|
Last Modified തിങ്കള്‍, 18 മാര്‍ച്ച് 2024 (18:02 IST)
റോഡിലൂടെയുള്ള ഇരുചക്രവാഹനങ്ങളുടെ അഭ്യാസപ്രകടനം അവസാനിപ്പിക്കാന്‍ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം വിവിധ ജില്ലകളിലായി നടത്തിയ ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ടില്‍ 32 വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. 26 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും തീരുമാനിച്ചു. മോട്ടോര്‍ വാഹനവകുപ്പും പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
നാലുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും നടപടി സ്വീകരിച്ചു. അഭ്യാസപ്രകടനം നടത്തിയവരില്‍ നിന്ന് 4,70,750 രൂപ പിഴ ഈടാക്കി. വാഹനങ്ങള്‍ രൂപമാറ്റം വരുത്തി അമിതവേഗത്തില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ വിവിധ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. ട്രാഫിക് ഐജിയുടെ കീഴിലുള്ള ട്രാഫിക് റോഡ് സേഫ്റ്റി സെല്‍ സമൂഹമാധ്യമങ്ങളില്‍ പരിശോധന നടത്തിയാണ് കുറ്റവാളികളെ കണ്ടെത്തിയത്.