1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Retaliation for ending the relationship

ബന്ധത്തില്‍ നിന്ന് പിന്മാറിയതിന് പ്രതികാരം; പത്തനംതിട്ടയിലെ റിസോര്‍ട്ടില്‍ 20കാരിയെ സുഹൃത്തായ യുവാവ് കുത്തിക്കൊന്നു

police
police
പത്തനംതിട്ട: കോഴഞ്ചേരിയിലെ ഒരു റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു. കുളത്തുപുഴ സ്വദേശി ദിന്‍ഷ (20) ആണ് കൊല്ലപ്പെട്ടത്. കോഴഞ്ചേരിയിലെ മരമണ്‍ റിസോര്‍ട്ടില്‍ ഇന്ന് ഉച്ചയോടെയാണ് കൊലപാതകം നടന്നത്. കീഴ്ക്കര സ്വദേശിയായ സുഹൃത്ത് ജിത്തുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രണയബന്ധം തകര്‍ന്നതാണ് കൊലപാതകത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദിന്‍ഷ റിസോര്‍ട്ടില്‍ ജോലിക്ക് ചേര്‍ന്നിട്ട് രണ്ടാഴ്ച മാത്രമേ ആയിരുന്നുള്ളൂ.
 
ബന്ധത്തില്‍ നിന്ന് ദിന്‍ഷ പിന്മാറിയതാണ് വൈരാഗ്യത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. അവളെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി അവിടെ എത്തിയത്. തന്നെ വഞ്ചിച്ചെന്ന് ആക്രോശിച്ചുകൊണ്ട് ജിത്തു ദിന്‍ഷയുടെ കഴുത്തില്‍ പലതവണ കുത്തുകയായിരുന്നു. ഏകദേശം പത്ത് മിനിറ്റോളം സംസാരിച്ച ശേഷമാണ് ആക്രമണം നടത്തിയത്. പ്രതി കത്തി ഓണ്‍ലൈന്‍ വഴിയാണ് വാങ്ങിയതെന്ന് റിപ്പോര്‍ട്ടുണ്ട്. നാട്ടുകാര്‍ ഉടന്‍ സ്ഥലത്തെത്തി ദിന്‍ഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ അല്പം ആശ്വാസം: ഹോർമുസ് കടലിടുക്ക് വഴി ഖത്തറിന്റെ എൽ.എൻ.ജി കയറ്റുമതി പുനരാരംഭിച്ചു; ഇന്ത്യയിലേക്ക് വീണ്ടും പാചകവാതകമെത്തും