1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Restrictions in Guruvayoor Temple

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്കുള്ള പ്രവേശനത്തിനു വിലക്ക്

Guruvayoor Temple
Guruvayoor Temple

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണങ്ങള്‍. ഈ മാസം 17 നാണ് പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തുന്നത്. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷമാകും പ്രധാനമന്ത്രി മടങ്ങുക. ഈ ദിവസം രാവിലെ ആറ് മുതല്‍ ഒന്‍പത് വരെ ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമില്ല. ഈ സമയത്ത് ചോറൂണ്, തുലാഭാരം വഴിപാടുകളും അനുവദിക്കില്ല. 
 
അന്നേ ദിവസം 74 വിവാഹ ചടങ്ങുകളാണ് നടക്കാനുള്ളത്. ഇതില്‍ ഭൂരിഭാഗം വിവാഹങ്ങളും പുലര്‍ച്ചെ അഞ്ച് മുതല്‍ ആറ് വരെ നടത്തും. നാല് കല്യാണ മണ്ഡപങ്ങളാണ് നിലവിലുള്ളത്. സുരക്ഷാ വിഭാഗം അനുമതി നല്‍കിയാല്‍ രണ്ട് താത്ക്കാലിക മണ്ഡപങ്ങളും സജ്ജമാക്കും. 
 
അടുത്ത ലേഖനം
Pope Francis: പ്രസംഗം മുഴുമിപ്പിക്കാനാകാതെ മാര്‍പാപ്പ; തന്റെ രോഗം വെളിപ്പെടുത്തി