അനുബന്ധ വാര്‍ത്തകള്‍
- ഏഴ് തവണ വിവാഹിതയും 30 കൊച്ചുമക്കളുമുള്ള 112 വയസ്സുകാരി എട്ടാം വിവാഹത്തിന് വരനെ തേടുന്നു, പ്രണയത്തിന് എന്ത് പ്രായം!
- നൈട്രജന്‍ നല്‍കിയുള്ള വധശിക്ഷയ്ക്ക് അമേരിക്കയില്‍ അനുമതി
- Malidives: ടൂറിസം തകര്‍ന്നാല്‍ മാലിദ്വീപില്ല, ബുക്കിംഗുകള്‍ പുനരാരംഭിക്കാന്‍ അഭ്യര്‍ഥിച്ച് മാലിദ്വീപ് ടൂറിസം സംഘടന
- ജപ്പാനിലെ ഭൂകമ്പത്തില്‍ 242 പേരെ കാണാനില്ല
- താപനില മൈനസ് 40 ലേക്ക് വീണു, തണുത്ത് വിറച്ച് സ്വീഡനും ഫിൻലൻഡും
Pope Francis: പ്രസംഗം മുഴുമിപ്പിക്കാനാകാതെ മാര്‍പാപ്പ; തന്റെ രോഗം വെളിപ്പെടുത്തി
പ്രസംഗം മുഴുമിപ്പിക്കാനാകാതെ ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രഞ്ച് ബിഷപ്പുമാരുടെ കോണ്‍ഫറന്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സിമ്പോസിയത്തില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്യവെയാണ് മാര്‍പാപ്പ പ്രസംഗം പകുതിക്ക് വെച്ച് നിര്‍ത്തിയത്. ഈ പ്രസംഗം വായിക്കണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടെന്നും പക്ഷേ തനിക്ക് ബ്രോങ്കൈറ്റസിന്റെ ബുദ്ധിമുട്ടുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാര്‍പാപ്പയ്ക്ക് ശ്വാസകോശ അണുബാധ ഉണ്ട്. ഇതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
നേരത്തെ ചികിത്സയിലായിരുന്നതിനാല്‍ മാര്‍പാപ്പയ്ക്ക് സ്വന്തമായി പ്രസംഗങ്ങള്‍ നടത്താന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ അനുയായികളായിരുന്നു പ്രസംഗം വായിച്ചിരുന്നത്. എന്നാല്‍ പിന്നീട് 87കാരനായ മാര്‍പാപ്പ ആരോഗ്യവാനായി തിരിച്ചുവരുകയും പ്രസംഗം നടത്താന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ അസുഖം വീണ്ടും വരുകയുമായിരുന്നു.