അനുബന്ധ വാര്‍ത്തകള്‍
- സുരേഷ് ഗോപിയുടെ മകളുടെ കല്യാണം, നരേന്ദ്ര മോദിയുടെ വരവ്; ഗുരുവായൂര്‍ ക്ഷേത്രത്തിലെ പതിവ് ചടങ്ങുകള്‍ റദ്ദാക്കി, വിമര്‍ശനം
- കേട്ട വാർത്തയിൽ കഴമ്പില്ല, മോദിയുടെ സന്ദർശനം ഗുരുവായൂരിലെ വിവാഹങ്ങളെ ബാധിക്കില്ലെന്ന് പോലീസ്
- മകരപ്പൊങ്കൽ: തിങ്കളാഴ്ച സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് അവധി
- അഗസ്ത്യാര്‍കൂടം സീസണ് ട്രക്കിംഗ്; ഓണ്‍ലൈന്‍ രജിസ്ടേഷന് ജനുവരി 13 ന് ആരംഭിക്കും
- Reporter TV: 'പ്രൊഫഷണല്‍ അല്ലാത്ത ഒരു പറ്റം കോമാളികള്‍ നയിക്കുന്ന ചാനല്‍'; റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തക രാജിവെച്ചു, രൂക്ഷവിമര്‍ശനം
Veena Vijayan: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം
കരിമണല്‍ കമ്പനിയായ സി.എം.ആര്.എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ കോര്‍പറേഷനെതിരെയും അന്വേഷണം നടക്കും
Veena Vijayan
Veena Vijayan: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഉത്തരവ്. വിശദമായ അന്വേഷണത്തിനു മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി. നാല് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
കര്‍ണാടക ഡെപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബി.എസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം.ശങ്കരനാരായണന്, പോണ്ടിച്ചേരി ആര്.ഒ.സി എ.ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. വീണയുടെ കമ്പനിയായ എക്സാലോജിക് നിയമലംഘനങ്ങള്‍ നടത്തിയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബെംഗളൂരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിനു ഉത്തരവായത്.
കരിമണല്‍ കമ്പനിയായ സി.എം.ആര്.എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ കോര്‍പറേഷനെതിരെയും അന്വേഷണം നടക്കും. മൂന്നു സ്ഥാപനങ്ങളും നടത്തിയ ഇടപാടുകളും വിശദമായി അന്വേഷിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.