1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rescue mission lorry driver arjun

അര്‍ജുനായുള്ള തിരച്ചിലിന് നാവികസേനയ്‌ക്കൊപ്പം കരസേനയും ഇന്നിറങ്ങും

arjun
arjun
അര്‍ജ്ജുനായുള്ള തിരച്ചിലിന് നാവികസേനയ്‌ക്കൊപ്പം കരസേനയും ഇന്നിറങ്ങും. കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശി അര്‍ജുന്‍ കാണാതായിട്ട് ഇന്ന് എട്ടാം ദിവസമാണ്. ഇനി പുഴ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുക. ലോറി മണ്ണില്‍ പുതഞ്ഞു പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ഇത്രയും ദിവസം റോഡില്‍ മണ്ണിനടിയില്‍ ലോറിയുണ്ടെന്ന് സംശയത്തിലായിരുന്നു പരിശോധന നടത്തിയത്.
 
90ശതമാനം മണ്ണും നീക്കിയെന്നും കരയില്‍ ട്രക്കില്ലെന്നും കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെഗൗഡ അറിയിച്ചിട്ടുണ്ടായിരുന്നു. ഈ മാസം 16 ആയിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്. അതേസമയം 40 മീറ്റര്‍ മാറി പുഴയില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചിട്ടുള്ളതായി അറിയിപ്പുണ്ട്. എട്ടു മീറ്റര്‍ ആയിഴത്തിലുള്ള വസ്തു ലോറി ആണോ എന്ന് പരിശോധിക്കുകയാണ്.
അടുത്ത ലേഖനം
ശരീരത്തിലൂടെ പിക്കപ്പ് വാന്‍ കയറിയിറങ്ങി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം