1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

നാവികസേനയിൽ ജോലി വാഗ്ദാന തട്ടിപ്പ് : പ്രതി പിടിയിൽ

Cheating
തിരുവനന്തപുരം: നാവിക സേനയിൽ ഓഫീസ് ജോലി വാഗ്ദാനം ചെയ്തു നിരവധി പേരിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വട്ടപ്പാറയിൽ വാടകയ്ക്ക് താമസിക്കുന്ന ബൈജു എന്ന മുപ്പത്തിരണ്ടുകാരനാണ് മണ്ണന്തല പോലീസിന്റെ പിടിയിലായത്.

മണ്ണന്തല, വട്ടപ്പാറ, പോത്തൻകോട് എന്നിവിടങ്ങളിൽ നിന്ന് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത് എന്നാണു പോലീസ് നിഗമനം. നാലാഞ്ചിറയിലെ ഒരു കുടുംബത്തിൽ എന്നാല് പേരിൽ നിന്നായി മാത്രം 58000 രൂപ തട്ടിയെടുത്ത് എന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്.

ആദ്യം സർട്ടിഫിക്കറ്റുകളുടെ പകർപ്പ് വാട്സാപ്പിലൂടെ വാങ്ങുകയും പിന്നീട് ഓൺലൈനായി പണം കൈവശപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുന്നതായി പോലീസ് സംഘം അറിയിച്ചു. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
കോഴിക്കോട് എടച്ചേരിയിൽ എട്ടുപേർക്ക് മിന്നലേറ്റു