വീട്ടമ്മയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍

കാഞ്ഞിരംകുളം| Last Modified ചൊവ്വ, 26 മെയ് 2015 (19:52 IST)
യുവതിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പിന്നീട് ഭര്‍ത്താവിനോട് ഈ വിവരം അറിയിക്കുമെന്ന് പറഞ്ഞ് നിരന്തരം പീഡിപ്പിക്കുകയും ചെയ്ത ബന്ധു കൂടിയായ മദ്ധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലുവിള സ്വദേശി നൂറുല്‍ അമീന്‍ എന്ന 49 കാരനാണു പൂവാര്‍ സി.ഐ ഒ.എ.സുനിലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്‍റെ വലയിലായത്.

യുവതിയുടെയും ഭര്‍ത്താവിനുമൊത്ത് ഒരു വീട്ടില്‍ തന്നെ താമസിക്കുകയായിരുന്ന നൂറുല്‍ അമീന്‍ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഈ വിവരം ഭര്‍ത്താവിനെ അറിയിക്കുമെന്ന് പറഞ്ഞ് വീട്ടില്‍ വച്ചും മറ്റു സ്ഥലങ്ങളില്‍ കൊണ്ടുപോയും പീഡിപ്പിച്ചതില്‍ സഹികെട്ട് യുവതി വനിതാ കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു.

കഴിഞ്ഞ ജനനുവരിയിലാണു സംഭവം നടന്നത്. വനിതാ കമ്മീഷന്‍ വിവരം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :