കൊച്ചിയിലെ ഡിജെ പാര്‍ട്ടിയുടെ സംഘാടകന്‍ കോക്കാച്ചി മിഥുന്‍ പിടിയില്‍

കൊച്ചി| Last Updated: ചൊവ്വ, 26 മെയ് 2015 (10:55 IST)
കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയ്ക്കിടെ ലഹരിമരുന്നു കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ഡിജെ പാര്‍ട്ടി സംഘാടകനായ കോക്കാച്ചി എന്ന മിഥുനാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവും ഹാഷിഷും പിടികൂടി. ചൊവ്വാഴ്ച രാവിലെ തൃശൂരിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സിനിമാ രംഗത്തുള്‍പ്പെടെ ഇയാള്‍ ലഹരിമരുന്നു വില്‍ക്കുന്നുണ്ടെന്നാണ് പോലീസ് അറിയിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡില്‍ മയക്കുമരുന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ പ്രശസ്തസംഗീതജ്ഞന്‍ സൈകോവ്സ്കി ഉള്‍പ്പടെ ഏഴു പേരാണ് അറസ്റ്റിലായത്.
സൈകോവ്സ്കി ഒഴികെ മറ്റെല്ലാവരും ജാമ്യം ലഭിച്ചു പുറത്തിറങ്ങുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :