പതിനാലുകാരിക്ക് പീഡനം: നാലുപേര്‍ പിടിയില്‍

കിളിമാനൂര്‍| Last Updated: തിങ്കള്‍, 25 മെയ് 2015 (17:47 IST)
പതിനാലുകാരിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂര്‍ ചെങ്കിക്കുന്ന് കായാട്ടുകോണം ചരുവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന രജീന എന്ന രാജലക്ഷ്മി (24), വക്കം കുന്നുവിള ലക്ഷം വീട്ടില്‍ മോന്‍ കുട്ടന്‍ എന്ന സനല്‍ (24), കടയ്ക്കാവൂര്‍ ഊട്ടുപറമ്പ് ക്ഷേത്രത്തിനു സമീപം വാരിയം പുറത്തു വീട്ടില്‍ രജിത് (23), ഊമന്‍ പള്ളിക്കര മുളം കുന്നില്‍ വീട്ടില്‍ സജി എന്ന സജിന്‍ ദാസ് (29) എന്നിവരാണു പൊലീസ് വലയിലായത്.

ഇതില്‍ സനല്‍ എന്നയാള്‍ക്ക് പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. ഇക്കഴിഞ്ഞ 19 നു രാജലക്ഷ്മി പെണ്‍കുട്ടിയെ നയത്തില്‍ സജിന്‍ ദാസിന്‍റെ ഓട്ടോ റിക്ഷയില്‍ തമ്പാന്നൂരിലെത്തിച്ച് അവിടെ നിന്ന് തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ കൊണ്ടുപോയി ലോഡ്ജില്‍ വച്ച് സനല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പൊലീസിനു ലഭിച്ച പരാതിയെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ആര്‍.പ്രതാപന്‍ നായര്‍, കിളിമാനൂര്‍ സി.ഐ എസ്.ഷാജി എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണു പ്രതികളെ വലയിലാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :