രജിസ്റ്റർ വിവാഹം ഇനി ഒളിച്ച് വെയ്ക്കാനാകില്ല, കമിതാക്കൾക്ക് എട്ടിന്റെ പണി !

Last Modified ശനി, 29 ജൂണ്‍ 2019 (13:32 IST)
മാതാപിതാക്കളുടെ അനുവാദമില്ലാതെയാണ് 90 ശതമാനത്തിലധികവും രജിസ്റ്റർ വിവാഹം നടത്തപ്പെടുന്നത്. വീട്ടിൽ നിന്നും എതിർപ്പുണ്ടാകുന്നതോടെയാണ് കമിതാക്കൾ ഈ ഒരു വഴി തെരഞ്ഞെടുക്കുന്നത്. എന്നാൽ, ഇനി മുതൽ അങ്ങനെയല്ല. രജിസ്റ്റര്‍ വിവാഹങ്ങള്‍ ഇനി പബ്ലിക് ആയിരിക്കും. രഹസ്യമായി സൂക്ഷിക്കാൻ സാധിക്കില്ല.

വിവാഹിതരുടെ ഫോട്ടോയും അഡ്രസും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ നടപടിയായി. നോട്ടീസ് ബോര്‍ഡുകള്‍ക്ക് പുറമെയാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിരിക്കുന്നത്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുന്നവരുടെ വിവരങ്ങളാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുക.

സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാല്‍ അപേക്ഷകരുടെ വിവരം ഫോട്ടോ സഹിതം പരസ്യപ്പെടുത്തി ആക്ഷേപങ്ങള്‍ സ്വീകരിക്കുകയും തീര്‍പ്പാക്കുകയും വേണമെന്നാണ് ചട്ടം.

എന്നാല്‍, മിക്കവാറും പ്രണയിച്ച് രജിസ്റ്റര്‍ വിവാഹം കഴിക്കുന്നവര്‍ രജിസ്ട്രാര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ നിന്നും ഫോട്ടോ സഹിതമുള്ള അറിയിപ്പ് കീറി മാറ്റുന്നത് പതിവായതോടെയാണ് നടപടി കര്‍ശനമാക്കാന്‍ ഒരുങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :