മകളുടെ വിവാഹം മുടക്കാന്‍ സഹോദരനെ ക്വട്ടേഷൻ നൽകി കൊന്നു; സഹോദരി അറസ്‌റ്റില്‍

 police , arrest , death , quotation , kill , Murder , പൊലീസ് , കൊല , സഹോദരന്‍ , യുവതി , സ്‌ത്രീ‍
ബെംഗളൂരു| Last Modified വെള്ളി, 28 ജൂണ്‍ 2019 (19:49 IST)
മകളുടെ വിവാഹം മുടക്കാന്‍ ക്വട്ടേഷന്‍ നല്‍കി സ്വന്തം സഹോദരനെ കൊലപ്പെടുത്തിയ സ്‌ത്രീ അറസ്‌റ്റില്‍. ബെംഗളൂരു കെങ്ങേരി കല്യാണി ലേഔട്ട് സ്വദേശി ഗൗരമ്മയെ (45) ആണ് സഹോദരന്‍ രാജശേഖറെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്.

സംഭവത്തില്‍ ക്വട്ടേഷന്‍ അംഗങ്ങളായ മുംതാസ്, മുന്ന, മുഹമ്മദ് ലാട്‌ലി, സാദിഖ്‌ എന്നിവര്‍ പിടിയിലായി. മൂന്നു ലക്ഷം രൂപയ്‌ക്കായിരുന്നു ഇടപാടെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ മാസം 20തിനായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്.

ഗൗരമ്മയുടെ 23 വയസുള്ള മകള്‍ ചന്ദ്രശേഖര്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഈ വിവാഹം നടത്താന്‍
ഗൗരമ്മ രാജശേഖറിന്റെ സഹായം തേടി. വിവാഹം നടത്തിക്കൊടുക്കാന്‍ സഹോദരന്‍ തയ്യാറായി. ഇതിനിടെ ഈ ബന്ധം വേണ്ട എന്ന തീരുമാനം ഗൗരമ്മ സ്വീകരിച്ചു. എന്നാല്‍ മകളുടെ ആഗ്രഹപ്രകാരം കല്ല്യാണം നടത്തി കൊടുക്കണമെന്ന് രാജശേഖര്‍ പറഞ്ഞു.

വിവാഹം നടത്തുന്ന കാര്യത്തില്‍ ഗൗരമ്മയും രാജശേഖറും തമ്മില്‍ തര്‍ക്കം രൂക്ഷമായി. ഇതോടെ അയല്‍വാസിയായ മുംതാസിനെ സമീപിച്ച് രാജശേഖറെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന്‍ ഗൗരമ്മ നല്‍കി. പണത്തിനായി വീട് വിറ്റ് മൂന്ന് ലക്ഷം രൂപ മുംതാസിന് നല്‍കുകയും ചെയ്‌തു.

തൊട്ടടുത്ത ദിവസം പ്രതികള്‍ രാജശേഖറിനെ ആള്‍ത്താമസമില്ലാത്ത വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോകുകയും കുത്തി കൊല്ലുകയുമായിരുന്നു. കുടുംബാംഗം മരിച്ചാല്‍ വിവാഹം ഒരു വര്‍ഷത്തേക്ക് നീട്ടിവയ്‌ക്കാന്‍ സാധിക്കും എന്നതാണ് സഹോദരനെ കൊലപ്പെടുത്താന്‍ ഗൗരമ്മയെ പ്രേരിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :