1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. woman felicitated for refusing to marry drunk groom

മദ്യപിച്ച് വിവാഹപ്പന്തലിൽ എത്തിയ വരനെ സ്വീകരിക്കില്ലന്ന് യുവതി, ജില്ലാ ഭരണകൂടത്തിന്റെ വക 10,000രൂപ പാരിതോഷികം

വാർത്ത
മദ്യപിച്ച് ലെക്കുകെട്ട് വിവാഹപ്പന്തലിലെത്തിയ വരനെ സ്വീകരിക്കില്ലെന്ന് ഉറച്ച നിലപടെടുത്ത യുവതിയെ അനുമോദിച്ച് ജില്ലാ ഭരണകൂടം. ഒഡീഷയിലെ മമത ഭോയ് എന്ന 20കാരിയെയാണ് ബന്ധുക്കളുടെ സമ്മർദ്ദത്തിന് വഴങ്ങാതെ നിലപാടിൽ ഉറച്ചുനിന്നതിന് സംബൽപൂർ ജില്ലാ ഭരണാധികാരികൾ അഭിനന്ദനവുമായി രംഗത്തെത്തിയത്. 10,000 രൂപ പാരിതോഷികവും യുവതിക്ക് ജില്ല ഭരണകൂടം നൽകി.
 
കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സംഭവം കല്യാണപ്പന്തലിലേക്ക് മദ്യപിച്ച് എത്തിയ വരനെ വിവാഹം കഴിക്കാനാകില്ല എന്ന് മമത നിലപാട് സ്വീകരിക്കുകയായിരുന്നു. ബന്ധുക്കൾ യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും തീരുമാനം മാറ്റാൻ മമത തയ്യാറായില്ല. ഇതോടെ വരനും ബന്ധുക്കൾക്കും വിവാഹ വേദിയിൽനിന്നും മടങ്ങിപ്പോകേണ്ടി വന്നു.
 
'തീരുമാനം മറ്റുള്ളവർക്ക് മാതൃകയാകും എന്നൊന്നും കരുതിയതല്ല. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലാണ് അയാൾ വിവാഹത്തിനെത്തിയത്. നേരെ നിക്കാനുള്ള ശേഷി പോലും അയാൾക്കുണ്ടായിരുന്നില്ല. അയാളുടെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ കഴിയില്ല എന്ന് എനിക്ക് അപ്പോൾ തന്നെ വ്യക്തമായി. അതോടെയാണ് ഉറച്ച തീരുമനം എടുത്തത്. മാതാപിതാക്കൾ തന്റെ തീരുമാനത്തെ പിന്തുണച്ചു' അനുമോദന യോഗത്തിൽ യുവതി പറഞ്ഞു. മറ്റൊരു യുവാവുമായി മമതയുടെ വിവാഹം ഉറപ്പിച്ചുകഴിഞ്ഞു  
അടുത്ത ലേഖനം
മകന്റെ നെഞ്ചിലെ മുറിവിന് സമാനമായി നെഞ്ചിൽ ടാറ്റു ചെയ്ത് ഒരച്ഛൻ !