മഴ ശക്തമാകും, ചൊവ്വാഴ്ച അഞ്ച് ജില്ലകളിൽ റെഡ് അലെർട്ട്, രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (20:20 IST)
തിരുവനന്തപുരം: ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ചൊവ്വാഴ്ച റെഡ് അലെർട്ട് പ്രഖ്യാപിച്ചു, എറണാകുളം, ഇടുക്കി, തൃശൂർ പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം തൃശൂർ ജില്ലകളിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളീൽ ഓറഞ്ച അലെർട്ട് തുടരും.

അറബിക്കടലിൽ കേരളത്തിനും ലക്ഷദ്വീപിനുമിടയിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് ശക്തമായ മഴക്ക് കാരണം. മണിക്കൂറിൽ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളോട് കടലിൽ പോവരുത് എന്ന് നിർദേശം നൽകിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :