കിടപ്പുമുറിയിൽ ഭാര്യയും കാമുകനും, യുവാവിന്റെ മരണം അന്വേഷിച്ച പൊലീസ് കണ്ടെത്തിയത് ക്രൂര കൊലപാതകത്തിന്റെ കഥ

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (18:27 IST)
ഒരുമിച്ച് ജീവിക്കുന്നതിനയി ഭർത്താവിനെ കൊലപ്പെടുത്തി ഭര്യയും കാമുകനും. ഡൽഹിയിലെ രാജേന്ദ്ര നഗറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ദയറം എന്ന 39 കാരനെയാണ് ഭാര്യയുടെ കാമുകൻ അർജുൻ കൊലപ്പെടുത്തിയത്. ദയറാമിന്റെ മരണത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭാര്യ അനിതയും കാമുകൻ അർജുനും കുടുങ്ങുകയായിരുന്നു.

ദയറാമും കുടുംബവും രജേന്ദ്ര വിഹാറിലാണ് തമസിച്ചിരുന്നത്. ദയറാം ദിവസവും നേരത്തെ ഓഫീസിലേക്ക് പോകും പിന്നീട് വൈകിയാണ് എത്തുക. ഈ സമയം അനിത അയൽവാസിയായ അർജുനുമായി അടുപ്പത്തിലാവുകയും അടുപ്പം പിന്നീട് പ്രണയമാവുകയും ചെയ്തു. ദയ ജോലിക്കു പോയാൽ അർജുൻ അനിതയെ കാണാൻ വീട്ടിലെത്തിയത് പതിവാക്കിയിരുന്നു.

അനിതയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ദയ ഒരിക്കൽ ഉച്ചക്ക് വീട്ടിലെത്തിയപ്പോൾ കിറ്റപ്പുമുറിയിൽ അർജുനെ കാണുകയായിരുന്നു. ഇതോടെ ദയ ഇരുവരെയും താക്കിത് ചെയ്തിരുന്നു. എന്നാൽ ഈ സംഭവത്തോടെ ദയയെ കൊലപ്പെടുത്താൻ അർജുനും അനിതയും തീരുമാനിച്ചിരുന്നു. മുൻ നിശ്ചയ പ്രകരം അർജുൻ ദയയെ ഒരു പാർട്ടിക്കെന്ന് പറഞ്ഞ് ക്ഷണിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് മദ്യം നൽകുകയായിരുന്നു,

മദ്യലഹരിയിലായിരുന്ന ദയയെ കെട്ടിടത്തിന് മുകളിൽനിന്നും തള്ളിയിട്ടാണ് അർജുൻ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹത്തിൽനിന്നും ഫോൺ എടുത്ത് അനിതയുടെ കൈയ്യിൽ ഏൽപ്പിക്കുകയും ദയ ഫൊൺ കൊണ്ടുപോയിരുന്നില്ല എന്ന് പൊലീസിനോട് പറയാൻ അർജുൻ പ്രത്യേകം പറഞ്ഞേൽപ്പിക്കുകയും ചെയ്തു. എന്നാൽ അനിതയുടെ മൊഴിയിൽ വൈരുദ്യം വ്യക്തമായ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു ഇതോടെ സംഭവിച്ചതെല്ലാം പ്രതികൾ തുറന്നു സമ്മതിച്ചു
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :