വൈറലായ കടുവയെ തേടി വനംവകുപ്പ് !

Last Modified ചൊവ്വ, 2 ജൂലൈ 2019 (19:23 IST)
സുൽത്താൻ ബത്തേരി പുൽപ്പള്ളി റോഡിൽ ബൈക്ക് യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത കടുവയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർ തേടി വനംവകുപ്പ്. സംഭവം ബന്ദിപ്പൂർ വനപാതയിലാണ് എന്ന് കന്നഡ മധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംഭവത്തിൽ വ്യക്തവരുത്തുന്നതിനായാണ് ദൃശ്യങ്ങളുടെ ഉറവിടം കണ്ടെത്താൻ വനംവകുപ്പ് തീരുമാനിച്ചത്.

പാമ്പ്ര വട്ടപ്പാടി ഭാഗത്താണ് സംഭവം ഉണ്ടായത് എന്ന് സംശയം ഉണ്ടെങ്കിലും വനംവകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല. വനംവകുപ്പ് വാച്ചർമാരാണ് വീഡിയോ എടുത്തത് എന്നും പറയപ്പെടുന്നുണ്ട്. ഉദ്യോഗസ്ഥരാണ് വീഡിയോ പുറത്തുവിട്ടത് എങ്കിൽ അച്ചടക്ക നടപടി നേരിടെണ്ടിവരും. പ്രദേശത്ത് കടുവയുണ്ടെന്ന് മനസിലാക്കി ബൈക്കിൽ ചുറ്റിത്തിരിഞ്ഞവർ പകർത്തിയ ദൃശ്യമാണ് പ്രചരിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

സംഭവത്തിൽ നാട്ടുകാർക്കിടയിൽ തന്നെ വ്യത്യസ്ഥമായ അഭിപ്രായമാണ് ഉള്ളത്. ഇറങ്ങിയിട്ടുണ്ടെന്നും ബൈക്കിൽ അതുവഴി യത്ര ചെയ്യുന്നത് അപകടമാണെന്നും പറഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ തങ്ങളെ തടഞ്ഞിരുന്നതായി രണ്ട് വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിരുന്നു. പ്രദേശത്ത് ഭീതി പടരുമ്പോഴും കടുവ ഉണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം നൽകാൻ വനംവകുപ്പിന് ഇതേവരെ ആയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :