വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ കംപാർട്ട്‌മെന്റിൽ ഒളിച്ചുകടക്കാൻ ശ്രമിച്ചയാൾ മരിച്ചുവീണത് വീട്ടുമുറ്റത്തേക്ക്

Last Modified ചൊവ്വ, 2 ജൂലൈ 2019 (18:41 IST)
ബ്രിട്ടണിലേക്കുള്ള കെനിയൻ വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ കംപർട്ട്‌മെന്റിൽ ഒളിച്ചു കടക്കാൻ ശ്രമിച്ച യാത്രക്കാരൻ ലാൻഡിംഗിനിടെ ലണ്ടനിലെ ഒരു വീട്ടുമുറ്റത്ത് മരിച്ചുവീണു. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിന് സമീപത്ത് കാപ്പമിലുള്ള ഒരു വീടിന്റെ മുറ്റത്തേക്കാണ് ഇന്നലെ ഉച്ചയോടെ മൃതദേഹം പതിച്ചത്. ലാൻഡിംഗിനായി വീൽ പുറത്തേക്കെടുത്തപ്പോൾ ലാൻഡിംഗ് ഗിയർ കംപർട്ട്‌മെന്റിനുള്ളിൽ മരവിച്ചു മരിച്ചയാളുടെ മൃതദേഹം താഴേക്ക് പതിക്കുകയായിരുന്നു.

വീട്ടുടമസ്ഥന്റെ മുന്നിലേക്കാണ് മൃതദേഹം പതിച്ചത് ഇതോടെ ഇയാൾ ഭയന്ന് ഓടി. പിന്നീട് അയൽക്കാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. യു കെയിലേക്ക് അനധികൃതമായി കുടിയേറുക എന്ന ലക്ഷ്യ‌ത്തോടെയാകാം ഇയാൾ വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ കംപാർട്ട്‌മെന്റിൽ കയറികൂടിയത് എന്നാണ് നിഗമനം. മൃതദേഹം കെനിയൻ വിമാന്ത്തിന്റെ ലാൻഡിംഗ് ഗിയർ കംപാർട്ട്‌മെന്റിൽനിന്നുമാണ് പതിച്ചത് എന്ന് കെനിയൻ എയ‌ർലൈൻസും സ്ഥിരീകരിച്ചിട്ടുണ്ട്.

കെനിയൻ എയർലൈൻസിന്റെ ബോയിംഗ് 787 വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ കംപാർട്ട്‌മെന്റിൽനിന്നും ബാഗും വെള്ളക്കുപ്പിയും ഭക്ഷണ പദാർത്ഥങ്ങളുടെ അവശിഷടങ്ങളും കണ്ടെത്തിയിട്ടുണ്ട്. പൊലീസും എയർപോർട്ട് അധികൃതരും
അധികൃതരും സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ് മരിച്ച വ്യക്തിയെ തിരിച്ചറിയാനായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :